*തെരുവുനായ്ക്കൾക്ക് പിന്നാലെ അട്ക ഒളയം റോഡിന്റെ സമീപ പ്രദേശങ്ങളിൽ കാട്ടുപന്നി ഭീഷണിയും പരിസരവാസികൾ ഭീതിയിൽ*
മംഗല്പാടി : തെരുവ് നായ്ക്കളുടെ ഭീതിയിൽ കഴിയുന്ന ബന്തിയോട് അട്ക ഒളയം റോഡിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കാട്ടുപന്നികളുടെ ഭീഷണിയും കഴിഞ്ഞദിവസം രാത്രി സ്വകാര്യ റോഡിൽ കൂടി മദ്രസ വിദ്യാർത്ഥികൾ വീട്ടിലേക്ക് നടന്നു പോകവേ അഞ്ചോളം വരുന്ന കാട്ടുപന്നികൾ മുന്നിൽ കണ്ടപ്പോൾ പേടിച്ച് ഓടിപ്പോയി തൊട്ടടുത്ത വീട്ടിൽ അഭയം കണ്ടെത്തിയിരുന്നു രാത്രി പുറത്തിറങ്ങാൻ പോലും പ്രദേശവാസികൾ മടിക്കുന്നു ജനവാസ കേന്ദ്രമായ ഇവിടെ നിരവധി കുടുംബങ്ങൾ താമസിക്കുന്നു കൂടാതെ മുള്ളൻ പന്നിയുടെയും ശല്യങ്ങൾ വേറെയുമുണ്ട് വാർഡ് മെമ്പർ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലകളിൽ സന്ദർശനം നടത്തി കുടുംബാംഗങ്ങളിൽ നിന്നും നാട്ടിലെ ദുരിതങ്ങൾ കേട്ടറിഞ്ഞ് ബന്ധപ്പെട്ടവരിലേക്ക് എത്തിക്കാൻ മുന്നോട്ട് വരണമെന്ന് പൊതുപ്രവർത്തകൻ മൂസ അട്ക അഭിപ്രായപ്പെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments