*ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു*
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ ഫിഫ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായുള്ള 26 അംഗ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ മുഖ്യപരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചു.
ഉയര്‍ന്ന റാങ്കിലുള്ള കരുത്തരായ എതിരാളികള്‍ക്കെതിരെയാണ് ബ്ലൂ ടൈഗേഴ്‌സ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. സെപ്റ്റംബര്‍ 26-ന് ബെംഗളൂരുവില്‍ വെച്ച് പാനമയെ നേരിടുന്ന ഇന്ത്യ, തുടര്‍ന്ന് ഒക്ടോബര്‍ 3-ന് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെയും ഒക്ടോബര്‍ 6-ന് രണ്ട് തവണ ലോക ചാമ്പ്യന്മാരായ യുറഗ്വായെയും കൊല്‍ക്കത്തയില്‍ വെച്ച് നേരിടും.
ഈ വര്‍ഷം ആദ്യം നടന്ന ഫിഫ ലോകകപ്പില്‍ മത്സരിച്ച പ്രമുഖ രാജ്യങ്ങള്‍ക്കെതിരെ കളിക്കാന്‍ സാധിക്കുന്നത് ഇന്ത്യന്‍ ടീമിന് മികച്ച അനുഭവസമ്പത്ത് നല്‍കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബര്‍ 14-ന് ബെംഗളൂരുവില്‍ വെച്ച് ഖാലിദ് ജമീലിന്റെ കീഴില്‍ ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കും. പാനമയ്‌ക്കെതിരായ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 28-ന് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലേക്ക് തിരിക്കും.
'കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി' -മെസ്സിക്ക് ആദരവുമായി ഫിഫ
26 അംഗ ഇന്ത്യന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: അല്‍ബിനോ ഗോമസ്, ഗുര്‍പ്രീത് സിംഗ് സന്ധു, പ്രഭ്‌സുഖന്‍ സിംഗ് ഗില്‍, സോം കുമാര്‍.
പ്രതിരോധ താരങ്ങള്‍: അഭിഷേക് സിംഗ് തെക്ചാം, ആകാശ് മിശ്ര, അന്‍വര്‍ അലി, ബിജോയ് വര്‍ഗീസ്, ഹമിങ്തന്മവിയ റാള്‍ട്ടെ, ജയ് ഗുപ്ത, പ്രാംവീര്‍, റിക്കി മീതെയ് ഹവോബാം.
മധ്യനിര താരങ്ങള്‍: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയന്‍, ഫറൂഖ് ചൗധരി, ലാലെങ്മാവിയ റാള്‍ട്ടെ, മക്കാര്‍ട്ടണ്‍ നിക്‌സണ്‍, മുഹമ്മദ് സനാന്‍, റിക്കി ഷാബോങ്, സഹല്‍ അബ്ദുല്‍ സമദ്.
മുന്നേറ്റനിര താരങ്ങള്‍: എഡ്മണ്ട് ലാല്‍രിന്‍ഡിക, ഇര്‍ഫാന്‍ യാദ്വാദ്, മന്‍വീര്‍ സിങ്, റഹീം അലി, റയാന്‍ വില്യംസ്, വിക്രം പ്രതാപ് സിംഗ്.
മുഖ്യപരിശീലകന്‍: ഖാലിദ് ജമീല്‍
ആവശ്യമെങ്കില്‍ പ്രധാന സ്‌ക്വാഡിലേക്ക് വിളിക്കുന്നതിനായി നാല് കളിക്കാരെ റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്: ഗോള്‍കീപ്പര്‍ ഹൃതിക് തിവാരി, ഡിഫന്‍ഡര്‍മാരായ ചിംഗ്ലന്‍സന സിംഗ് കോണ്‍ഷാം, റോഷന്‍ സിംഗ് നൊറെം, മിഡ്ഫീല്‍ഡര്‍ സുരേഷ് സിംഗ് വാങ്ജാം.
ഇന്ത്യന്‍ ടീമിന്റെ മത്സരക്രമം
സെപ്റ്റംബര്‍ 26: ഇന്ത്യ vs പനാമ (ശ്രീ കണ്ഠീരവ സ്റ്റേഡിയം, ബംഗളൂരു)
ഒക്ടോബര്‍ 3: ഇന്ത്യ vs ബ്രസീല്‍ (സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം, കൊല്‍ക്കത്ത)
ഒക്ടോബര്‍ 6: ഇന്ത്യ vs ഉറുഗ്വായ് (സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം, കൊല്‍ക്കത്ത)
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments