Breaking News

*സമീർ മാഷിന്സംസ്ഥാന അധ്യാപക അവാർഡ്*


സർക്കാർ സർവീസിൽ അധ്യാപകനായി കണ്ണൂർ ജില്ലയിലെ പുളിങ്ങോം സ്കൂളിൽ നിന്നും തുടക്കം , എറണാകുളം ജില്ലയിലെ ഈസ്റ്റ് മാറാടി, ഇരിങ്ങോൾ, തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ , കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് തുടങ്ങിയ സർക്കാർ വി എച്ച് എസ് സ്കൂളുകളിലായി സേവനം അനുഷ്ഠിച്ചു.

2021 ലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസറുടെ സംസ്ഥാന സർക്കാരിന്റെ അവാർഡ്, എൻ എസ് എസ് റീജിയണൽ ഡയറക്ടറേറ്റിന്റെ പ്ലാസ്റ്റിക്കിനെതിരെയുള്ള ക്യാമ്പയിനായ സ്വഛതാ ഹി സേവ പുരസ്ക്കാരം സംസ്ഥാന തലത്തിൽ ഒന്നാമത്. മികച്ച അധ്യാപകനുള്ള ഗിജു ഭായ് നാഷണൽ അവാർഡ്, ഗുരു രത്ന പുരസ്കാരം, ഗാന്ധി സേവ പുരസ്കാരം, എ പി ജെ അബ്ദുൽക്കലാം എമിനന്റ് റ്റീച്ചർ അവാർഡ്, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ . പരിസ്ഥിതി അവാർഡ്, പൂവച്ചൽ ഖാദർ സാഹിത്യ പുരസ്കാരം ഉൾപ്പെടെ മുപ്പതിലധികം അവാർഡുകൾ നേടിയിട്ടുണ്ട്.

 ലൈവ് സ്റ്റോക്ക് മാനേജ് മെന്റ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി എസ് ഇ ആർ റ്റി തയ്യാറാക്കിയ റഫറൻസ് പുസ്തകം, പ്രാക്ടിക്കൽ മാന്വൽ, കോവിഡ്കാലത്ത് ഇ വിദ്യാലയം എന്ന പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗത്തിന്റെ ഓൺലൈൻ ചാനലിൽ ക്ലാസ് എടുത്തു.

പൊതുവിദ്യാലയ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലായി ജോലി ചെയ്ത അഞ്ച് സ്കൂളിലുമായി പത്ത് കോടിയോളം വില മതിക്കുന്ന ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സഹായിച്ചു. 

ഇരിങ്ങോൾ സ്കൂളിന് സംസ്ഥാനത്തെ മികച്ച സ്കൂൾ പി റ്റി എ യ്ക്കുള്ള അവാർഡ് നേടി കൊടുക്കാൻ കഴിഞ്ഞു.

വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് ഒഴിവാക്കുകയും പുതിയ  വിദ്യാർത്ഥികളെ അഡ്മിഷൻ എടുപ്പിക്കാനും ,ഐ സി റ്റി യുടെ ഉപയോഗത്തിലൂടെ ക്ലാസ് റൂം മികവുകളും , വ്യത്യസ്ഥവും മാതൃകാ പരവുമായ വിവിധ അക്കാഡമിക് - നോൺ അക്കാഡമിക് പ്രവർത്തനങ്ങൾ

പരിസ്ഥിതി പ്രവർത്തനങൾ, ലഹരി  വിമുക്ക്ത പ്രവർത്തനങ്ങൾ, ജല സംരക്ഷണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക്ക് ഒഴിവാക്കൽ ചലഞ്ച്, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

ലൈഫ് സ്കിൽ, മോട്ടിവേഷൻ, സൈബർ ലോ , പരീക്ഷ പേടി, തുടങ്ങിയ നിരവധി വിഷയങ്ങളിൽ നൂറിലധികം ക്ലാസുകൾ എടുത്തിട്ടുണ്ട്. പുസ്തക വായന വർദ്ധിപ്പിക്കാൻ പൊതു ഇടങ്ങളിലും സ്വന്തം വീട്ടിലും ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ഓപ്പൺ ലൈബ്രറി സ്ഥാപിച്ചു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി, ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ,  കാഞ്ഞങ്ങാട് നഗരസഭയിലെ ഉന്നതികൾ, റെഡ്ക്രോസ് ലൈബ്രറി തുടങ്ങി വിവിധ പൊതുസ്ഥലങ്ങളിൽ ഓപ്പൺ ലൈബ്രറി സ്ഥാപിച്ചു.

മുപ്പത് തവണ രക്തദാനം നൽകി , ക്യാൻസർ രോഗികൾക്ക് സൗജന്യ വിഗ് നിർമ്മിക്കുന്നതിനായി നൂറിലധികം വിദ്യാർത്ഥിനികളിൽ നിന്നും കേശ ദാനം നടത്തി തൃശൂർ അമല മെഡിക്കൽ കോളേജിൽ നൽകി. 

വിദ്യാർത്ഥികളിൽ സത്യസന്ധതയും വിശ്വാസവും വർദ്ധിപ്പിക്കുവാൻ കടക്കാരൻ ഇല്ലാത്ത ഹോണസ്റ്റി ഷോപ്പ് . ട്രാൻസ്ജൻഡർ ഉൾപ്പെടെയുള വിദ്യാർത്ഥികൾക്കായി ജന്റർ ന്യൂട്രൽ ടോയിലറ്റ്, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി "കാൾ ഓൺ വീൽ ചെയർ" പദ്ധതി, വിദ്യാർത്ഥികളിൽ പഠന പുരോഗതി വിലയിരുത്താൻ പ്രോ ബുക്ക്, ഉപയോഗ യോഗ്യമായ വസ്ത്രങ്ങൾ മറ്റുളളവർക്ക് നൽകുന്ന സ്വാപ് ഷോപ്പ്, ആയിരത്തലധികം വൃക്ഷ തൈകൾ നട്ടു , എളള് കൃഷി ഉൾപ്പെടെ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു.

ലഹരിക്കെതിരെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി അഭിനയിച്ച മൂന്ന് ഷോർട്ട്‌ ഫിലിമുകൾ ഡയറക്റ്റ്‌ ചെയ്തു.

കരിയർ മാസ്റ്റർ, എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർ, ലഹരിക്കെതിരെയുള്ള ആസാദ് സേന ജില്ല കോർഡിനേറ്റർ , എയിഡ്സിനെതിരെയുള്ള  യുവ ജാഗരൺ നോഡൽ ഓഫീസർ , ആൾ കേരള വി എച്ച് എസ് വൊക്കേഷണൽ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, വി എച്ച് എസ് സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിക്കുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഡോ എം സിദ്ദീക്കുൽ കബീറിന്റെയും ഷാജാതി ബീഗത്തിന്റെ മകനാണ്. ഭാര്യ തസ്നിം സമീറും മകൻ റൈഹാൻ സമീറും മകൾ റിദ സമീറും കാഞ്ഞങ്ങാട് കാരാട്ട് വയലിൽ നളിനം ക്വാർട്ടേഴ്സിലാണ് താമസം. 


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments