Breaking News

ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ


 ടെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ.തിരിച്ചടിക്കാൻ തയ്യാറെടുക്കുന്ന ഇസ്രായേലിനെ ഏതെങ്കിലും വിധത്തിൽ സഹായിച്ചാൽ തക്കതായ മറുപടി നൽകുമെന്ന് ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

 ഇറാനെതിരെ ഇസ്രായേൽ ആക്രമണം ആസൂത്രണം ചെയ്യുന്ന സാഹചര്യത്തിൽ ഗൾഫ് അറബ് രാജ്യങ്ങൾ അവരുടെ വ്യാപാര അതിർത്തിയോ സൈനിക താവളമോ അത്തരം ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കരുതെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്

 അത്തരത്തിൽ ഇസ്രായേലിൽ നൽകുന്ന ഏതൊരു സഹായവും സ്വീകാര്യമല്ലെന്നും ഇറാൻ അറിയിച്ചു വ്യാമോതിർത്തിയോ സൈനിക താവളമോ ഉപയോഗിച്ച് ഒരു ഗൾഫ് രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിയും മുഴുവൻ ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് സ്വീകരിച്ച നടപടിയായി കണക്കാക്കുകയും  അതിന് അനുസരിച്ച് പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി

 നിലവിലെ സംഘർഷത്തിൽ ഇസ്രായേലുമായി ഏതെങ്കിലും തരത്തിൽ സഹകരിച്ചാൽ ഇറാൻ തങ്ങളുടെ എണ്ണം എണ്ണശാലകളെ ആക്രമിക്കുമെന്നും ഗൾഫ് രാജ്യങ്ങൾ ഭയപ്പെടുന്നുണ്ട് ഗാസയിലും ലെബനാനീലും ഇസ്രായേൽ നടത്തിയ ആക്രമണ ങ്ങളിൽ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നിരവധി നേതാക്കളെ കൊലപ്പെടുത്തിയതിനും ലബനനിലും ഗാന്ധിയിലും നടത്തിയ സൈനിക നടപടികൾക്കുള്ള മറുപടി എന്നോണം ഒക്ടോബർ ഒന്നിന് ഇസ്രായേലിനെതിരെ 181 ബാലറ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയിരുന്നു ഇതിനു ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയത് മുതൽ പശ്ചിമേഷ്യ വലിയ യുദ്ധഭീതിയിൽ ആണ്. ഇറാന്റെ വിശാലമായ എണ്ണപ്പാടങ്ങൾ ഇസ്രായേൽ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രായേലിനെതിരെ 200 ഓളം റോക്കറ്റുകളിൽ നിക്ഷേപിച്ചു. ഗസയിലും ലെബേനോനിലും ഇസ്രായിൽ നടത്തിയ സൈനിക നടപടിക്കുള്ള പ്രതികരണം ആയിരുന്നു ഇത്.

 റിപ്പോർട്ട് പ്രകാരം ഇസ്രയേൽ തിരിച്ചടിക്കാൻ തയ്യാറെടുക്കുന്നു ആക്രമണത്തിന്റെ ഭാഗമായി ഇറാനിലെ എണ്ണകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ചിലർ അഭിപ്രായപ്പെടുന്നു ഇറാന്റെ എണ്ണകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിൽ നിന്ന് ഇസ്രായേലിനെ തടയാൻ ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട്അ ഭ്യർത്ഥിച്ചിരുന്നു.

Advt. 
കട്ടിള, ജനാല, ജനാല പാളികൾ, വാതിലുകൾ, എല്ലാ തരം മരം കൊണ്ടും നിർമ്മിക്കുന്ന ഫർണിച്ചറുകൾ ഓർഡർഅനുസരിച്ച് ചെയ്തു കൊടുക്കുന്നു

*NAZCO WOOD AND FURNITURE*

Opp Panchayath Office, Cherkalam
Mobile:  -*9645 280 392 * 
     
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107                വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
 https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments