നിർധന കുടുംബങ്ങൾക്ക് മൊഗ്രാൽ 18ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
മൊഗ്രാൽ:മൊഗ്രാൽ 18ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വാർഡിലെ നിർധനരായ 80ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി എം ഷുഹൈബ് എന്നിവർ വാർഡ് സീനിയർ വൈസ് പ്രസിഡൻ്റ് കെ കെ അബ്ദുൽ കാദറിന് കിറ്റ് കൈമാറിയാണ് വിതരണത്തിന് തുടക്കം കുറിച്ചത്. വാർഡ് പ്രസിഡൻ്റ് ടി കെ ജാഫർ, സെക്രട്ടറി സി എച്ച് കാദർ, എം ജി എ റഹ്മാൻ, ഇർഫാൻ യു എം, മുഹമ്മദ് എം എ, മുർഷിദ്, അബ്ദുല്ല കെ ടി തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.
ഫോട്ടോ:മൊഗ്രാൽ മുസ്ലിം ലീഗ് പതിനെട്ടാം വാർഡ് കമ്മിറ്റി നിർധന കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യ കിറ്റ് സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മൗലവി,കെകെ അബ്ദുൽ ഖാദറിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
Post Comment
No comments