ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മോഷണശ്രമം.
പരവനടുക്കം : സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി രാത്രി മോഷണശ്രമം. ചെമ്മനാട് ഈക്കോട്ടെ 63-കാരിയുടെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. അടുക്കളഭാഗത്തെ വാതിൽ പൊളിച്ച് അകത്തുകയറി പണം ആവശ്യപ്പെട്ട് ഒരാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു. ഇതിനിടെ അടുത്തവീട്ടിലെ നായയുടെ തുടർച്ചയായ കുരകേട്ട് പരിസരവാസികൾ ഉണർന്നെന്ന് മനസ്സിലാക്കിയ അക്രമി രക്ഷപ്പെട്ടു. അതോടെ ബഹളമുണ്ടാക്കി വീട്ടമ്മ അയൽക്കാരെ വിവരമറിയിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യമുള്ളതിനാൽ പന്നിയെ കണ്ടാണ് നായ കുരച്ചതെന്നാണ് പരിസരവാസികൾ ആദ്യം കരുതിയത്. വീടിന്റെ മുൻഭാഗത്തെയും പിറകുവശത്തെയും ബൾബുകൾ ഊരിവെച്ചായിരുന്നു അതിക്രമം. മുറ്റത്ത് മദ്യകുപ്പിയും കണ്ടെത്തി. പോലീസ് നായയും വിരളടയാള വിദഗ്ധരും പരിശോധനയ്ക്കെത്തിയിരുന്നു.
Post Comment
No comments