Breaking News

സി എച്ച് സെൻ്റർ നോമ്പ് തുറ കൗണ്ടർ, പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി സമാപിച്ചു, പതിനായിരത്തിലധികം പേർക്ക് നോമ്പുതുറ വിഭവങ്ങൾ നൽകി.


കാസർകോട് : കാസർകോട് സി.എച്ച് സെന്റർ ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് റമദാൻ മാസത്തിൽ  ജനറൽ ആശുപത്രിയിൽ ഒരുക്കിയ നോമ്പ് തുറ കൗണ്ടർ പെരുന്നാൾ ദിനത്തിലെ ഭക്ഷണം നൽകി സമാപിച്ചു.കൗണ്ടറിൽ നോമ്പ് തുറ വിഭവങ്ങൾ വാങ്ങാനും അത്താഴ ഭക്ഷണത്തിനുമായി എത്തിയത് ഏകദേശം പതിനായിരത്തിൽ അധികം ആളുകളാണ്.എല്ലാ ദിവസവും മുന്നൂറിൽ അധികമാളുകൾ നോമ്പ് തുറ ഭക്ഷണത്തിനും നൂറിൽ അധികം ആളുകൾ അത്താഴത്തിനുമായി എത്താറുണ്ടായിരുന്നു. 

റമദാനിലെ വൃതാനുഷ്ഠാനത്തിന് ശേഷം വിശ്വാസികൾ  ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ ഒരു മാസം നോമ്പ് തുറക്കും അത്താഴത്തിനുമുള്ള വിഭവങ്ങൾ ഒരുക്കിയ കൗണ്ടറിൽ വെച്ച് തന്നെ തിങ്കളാഴ്ച ആശുപത്രിയിലുള്ള രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ജീവനക്കാർ അടക്കമുള്ളവർക്കും സുഭിക്ഷമായ ഉച്ച ഭക്ഷണം നൽകിയാണ് ആഘോഷത്തിന്റെ ഭാഗമായത്.ഒപ്പം സി എച്ച് സെന്റർ സ്നേഹ വീട്ടിലെ അന്തേവാസികൾക്കുള്ള ഭക്ഷണവും എത്തിച്ച് നൽകി. നോമ്പ് കാലത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും നോമ്പുകാലത്ത് ആശ്വാസമായിരുന്നു ഈ കൗണ്ടർ.ജി എച്ചി ലെനഴ്സിംഗ് വിദ്യാർത്ഥികളും ഇവിടെ എത്തിയാണ് വിഭവങ്ങൾ വാങ്ങിയിരുന്നത് .

പെരുന്നാൾ ദിനത്തിലെ ഭക്ഷണ വിതരണത്തിന് കരീം സിറ്റി ഗോൾഡ്, അഷ്റഫ് , മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മാഹിൻ കുന്നിൽ, മുസമ്മിൽ, സാബിർ ബെള്ളിപ്പാടി എന്നിവർ നേതൃത്വം നൽകി.

ഈ പുണ്യ പ്രവർത്തിയിൽ സി.എച്ച് സെന്ററിനോടൊപ്പം നിരവധി സുമനസ്സുകളാണ്  ചേർന്ന് നിന്നത്.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ


No comments