Breaking News

ആറ് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില; സൂര്യാഘാതത്തിനും സാധ്യത; മുന്നറിയിപ്പ്


സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്കി കാലാവസ്ഥാ കേന്ദ്രം. എറണാകുളം, തൃശൂര്‍ , കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാമെന്നുമാണ് മുന്നറിയിപ്പ്. സാധാരണയുളളതിനേക്കാള്‍ രണ്ടുമുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരാം. സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുളളതിനാല്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുമണിവരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ജോലികള്‍ ഒഴിവാക്കണം. ധാരാളം വെളളം കുടിക്കണമെന്നും സൂര്യാഘാത ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ വിദഗ്ധ ചികില്‍സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു

No comments