ചിൽഡ്രൻസ് പാർക്ക് സമർപ്പണം
കാഞ്ഞങ്ങാട്: ചെറുക്കാപാറ ഗവ.എൽ.പി സ്കൂളിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ നിർവഹിച്ചു, ബി.ആർ.സി ബേക്കൽ സ്കൂളിന് അനുവദിച്ച സ്റ്റാർസ് വർണ്ണ കൂടാരത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ നിർവഹിച്ചു, പള്ളിക്കര പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.വി.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.മണികണ്ഠൻ, വാർഡ് മെമ്പർമാരായ എം.വിജയൻ, ലീന രാഘവൻ, കെ.അരവിന്ദ് , കെ.ദിലീപ് കുമാർ, സനിൽ കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രേസ് സി.ശോഭന സ്വാഗതവും പി.ടി.എ പ്രസിഡന്റ് എം.അജിത് കുമാർ നന്ദിയും പറഞ്ഞു.
Post Comment
No comments