' അഴകേറും കേരളം ' ശുചീകരണ യജ്ഞം ജില്ലാകളക്ടർ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു.
കാസർകോട് : ഭരണകൂടവും സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞമായ 'അഴകേറും കേരളം' ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരവും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുമാണ് ജില്ലാ ഭരണകൂടം ശുചീകരണത്തിനായി തിരഞ്ഞെടുത്തത്.
അസി: കളക്ടർ ദിലിപ് കൈനിക്കര എഡിഎം കെ വി ശ്രുതി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ സാമൂഹിക സന്നദ്ധസേന പ്രവര്‍ത്തകര്‍, കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ചെങ്കള പഞ്ചായത്തിലെ ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Post Comment
No comments