കാസർകോട് വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാചാരണം പടന്നക്കാട് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ വി.എസ്.ഷിംന അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ലത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രഭാവതി, വനിതാ സംരക്ഷണ ഓഫീസർ പി.ജ്യോതി, ഐ.സി.ഡി.എസ് സെൽ സീനിയർ സൂപ്രണ്ട് വി.കെ.അമർനാഥ് ഭാസ്കർ, പ്രോഗ്രാം ഓഫീസർ പി.സുധ, ശിശു വികസന പദ്ധതി ഓഫീസർ കെ.രജനി എന്നിവർ സംസാരിച്ചു. കുടുംബശ്രീ ട്രെയിനർ കെ.വി.പ്രസീന വനിതകൾക്ക് വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സെടുത്തു. പരിപാടിയുടെ ഭാഗമായി പൊതുപ്രവർത്തനം, കായികം, സാഹിത്യം, പ്രശ്നങ്ങളെ അതിജീവിച്ച വനിത എന്നീ മേഖലകളിൽ മികവുറ്റ സ്ത്രീ വ്യക്തിത്വങ്ങൾളെ ആദരിച്ചു. വിവിധ ഐ.സി.ഡി.എസിൽനിന്നുമുള്ള വനിതകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
Post Comment
No comments