Breaking News

ലോക വനിതാ ദിനത്തിൽ വനിതോത്സവം സംഘടിപ്പിച്ച് വെള്ളിക്കോത്ത് നെഹ്റു ബാലവേദി ആൻഡ് സർഗ്ഗ വേദി വനിതാ പ്രവർത്തകർ.



വെള്ളിക്കോത്ത് : ലോക വനിത ദിനത്തിന്റെ ഭാഗമായി വെള്ളിക്കോത്ത് നെഹ്റു ബാലവേദി ആൻഡ് സർഗ്ഗ വേദി വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരി ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു. ഈ ആധുനികകാലത്ത് സ്ത്രീകൾ പിന്നിൽ നടക്കേണ്ടവരല്ലെന്നും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കാനുള്ള ആർജ്ജവം സ്ത്രീകൾക്ക് ഉണ്ടാവണമെന്നും അവർ അഭിപ്രായപ്പെട്ടു. വനിതാ വേദി പ്രസിഡണ്ട് പി. പി. ആതിര അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സാവിത്രി വെള്ളിക്കോത്ത്, കാശിഷ് മുകേഷ്, നിവേദ് കൃഷ്ണ എന്നിവരെ എഴുത്തുകാരി ബിന്ദു മരങ്ങാട് ആദരിച്ചു. ക്ലബ്ബ് രക്ഷാധികാരി പി. മുരളി മാസ്റ്റർ, സർഗ്ഗ വേദി പ്രസിഡണ്ട് എസ്. ഗോവിന്ദരാജ്, ബാലവേദി പ്രസിഡണ്ട് കെ. വി. അർജുൻ എന്നിവർ സംസാരിച്ചു. സാവിത്രി വെള്ളിക്കോത്ത്, കാശിഷ് മുകേഷ്, നിവേദ് കൃഷ്ണ എന്നിവർ മറുമൊഴി പ്രസംഗം നടത്തി. വനിതാ വേദി സെക്രട്ടറി മമത ശരത്ത് സ്വാഗതവും വനിതാവേദി വൈസ് പ്രസിഡണ്ട് ടി. ആതിര നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

No comments