Breaking News

പ്രവാസി എഴുത്തുകാരൻ ശ്രീ ദിനേശ് മുങ്ങത്തിന്റെ നാല് പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.


കാസർഗോഡ്  :  പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും

ഹാപ്പിനെസ്സ് മാസ്റ്ററി സ്ഥാപകനും,

 പ്രവാസി എഴുത്തുകാരനുമായ ദിനേശ് മുങ്ങത്തിന്റെ നാല് പുതിയ പുസ്തകങ്ങൾ കാസർഗോഡ് മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പ്രൗഢഗംഭീരം പരിപാടിയിൽ പ്രകാശനം ചെയ്തു. കോളായ് ലൈബ്രറി & റീഡിംഗ് റൂം സംഘടിപ്പിച്ച പരിപാടിയിൽ പുസ്തകങ്ങൾ മലയാള സാഹിത്യ ലോകത്തെ പ്രമുഖരായ അംബികാസുതൻ മാങ്ങാട്, കെവി അഷ്ടമൂർത്തി, പി.കെ. പാറക്കാടവ്, താഹ മാടായി തുടങ്ങിയവർ പ്രകാശനം ചെയ്തു.


പ്രകാശിതമായ പുസ്തകങ്ങൾ:


1. ആകർഷണ നിയമം: ജീവിത വിജയത്തിന്


2. ജീവിത വിജയത്തിന്റെ രഹസ്യം


3. അച്ഛൻ കവിതകൾ


4. Mastering Your Business (ഇംഗ്ലീഷിൽ)

പരിപാടിയിൽ ഉദുമ എംഎൽഎ ശ്രീ സി.എച്ച്. കുഞ്ഞമ്പു, കാസർഗോഡ് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, മറ്റ് പ്രമുഖ വ്യക്തികൾ  പങ്കെടുത്തു.


വായനയുടെ പ്രാധാന്യവും ജീവിത വിജയം കണ്ടെത്താനുള്ള മന:ശാസ്ത്രപരമായ സമീപനങ്ങളും ചേർന്ന് എഴുത്തുകാരൻ അവതരിപ്പിക്കുന്ന ഈ പുസ്തകങ്ങൾ, യുവതലമുറയ്ക്കും ബിസിനസ്സുകാർക്കും ഒരുപോലെ പ്രചോദനമാകുമെന്ന് പ്രമുഖ വ്യക്തിത്വങ്ങൾ സാക്ഷ്യപ്പെടുത്തി.


 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ



No comments