Breaking News

അതി ദാരുണം; ഉൽസവ പറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു

 വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. മരിച്ച ജിത്തു ഓട്ടോറിക്ഷാ ഡ്രൈവറാണ്. പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്സവം കാണാനായി എത്തിയതായിരുന്നു ജിത്തു. അമ്പല പരിസരത്ത് വെച്ച് മദ്യപിച്ചെത്തിയ രാജനുമായി തർക്കം നടന്നിരുന്നു. കയ്യാങ്കളിയിലെത്തിയതോടെ നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിടുകയായിരുന്നു. അൽപ്പസമയത്തിന് ശേഷം ഇരുവരും തമ്മിൽ വീണ്ടും കണ്ട് മുട്ടിയപ്പോൾ തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments