സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെകുറിച്ച് ബോധവൽക്കരി ക്കുന്നതിനു വർത്തമാന കാലത്ത് ഏറെ പ്രാദാന്യമുണ്ട്, അഷ്‌റഫ് കർള, ചെയർമാൻ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത്.
കാസർഗോഡ്: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർധിച്ചു വരുന്ന അതിക്ക്രമങ്ങളെ കുറിച്ച് അവരിൽ അവബോധം ഉണ്ടാക്കുന്നത് വർത്തമാന കാലത്ത് ഏറെ പ്രധാന്യമുണ്ടെന്നു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഷ്‌റഫ് കർള അഭിപ്രായപെട്ടു.
ജില്ലാ ശിശു വികസന വകുപ്പിന് കീഴ്ൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന "ഓറഞ്ചു ദി വേൾഡ് കായമ്പയിൻ 2024" ഏകദിന പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർള.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സകീന അബ്ദുള്ള ഗോവ അദ്ധ്യക്ഷത വഹിച്ചു.
സി ഡി പി ഒ രോഹിണി നെല്ലിശേരി സ്വാഗതം പറഞ്ഞു.
ശ്രീമതി ചിത്രലേഖ പ്രോഗ്രാം ഓഫിസർ ഐ സി ഡി എസ് സെൽ കാസർഗോഡ്. എസ് ജ്യോതി പി വനിതാ സംരക്ഷണ ഓഫിസർ എന്നിവർ സംസാരിച്ചു.
ഗാർഹിക പീഡന നിരോധന നിയമം അഡ്വ: എൻ കെ മനോജ് കുമാറും ശൈഷവ വിവാഹ നിരോധന നിയമവും സ്ത്രീധന നിരോധന നിയമവും അഡ്വ: അന്നമ്മ ജോണും ക്ലാസ്സ് എടുത്തു.
ഡിസ്ട്രിക്ട് കോഡിനേറ്റർ അമല മാത്വ നന്ദി പറഞ്ഞു.
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ
Post Comment
No comments